ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ?
2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാന്‍ കഴിയുമോ എന്നത് ലാസ്റ്റ് ബസ്സിനു ശേഷം ബസ്സുണ്ടോ എന്ന് ചോദിക്കുന്നതിനു തുല്യമായി പറഞ്ഞു കളിയാക്കാന്‍ വരട്ടെ. അതിനു കഴിയും. ചില പരിമിതികളുണ്ടെന്ന് മാത്രം. സാദാ സര്‍ക്കാര്‍ ജീവനക്കാരനെ പ്പറ്റിയുള്ളവ മാത്രം പറയുന്നു.
1. ഇങ്ങനെ വൈകി റിട്ടേണ്‍ നല്‍കുന്നതിനെ belated tax return എന്ന് പറയുന്നു. 2014- 15 Financial year (2015-16 Assessment Year) ലെ റിട്ടേണ്‍ 2017 മാര്‍ച്ച് 31 വരെ ഇങ്ങനെ നല്‍കാം. (വകുപ്പ് 139(4))
2. ഇത്തരം റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. (കാലാവധിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന റിട്ടേണ്‍കള്‍ വേണമെങ്കില്‍ തിരുത്താനാകും.)
3. കാലാവധിക്ക് മുന്‍പ് നികുതി പൂര്‍ണ്ണമായും അടച്ചിട്ടില്ലെങ്കില്‍ അതിനു പലിശ നല്‍കേണ്ടി വരും.
4. ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ 5000 രൂപ വരെയുള്ള പെനാല്‍റ്റി നികുതി ഓഫീസര്‍ ഈടാക്കിയേക്കാം.
എങ്ങിനെ belated tax return നല്‍കാം (ഇ –ഫയലിംഗ്) ഈ പോസ്റ്റിനു (ലേഖനം) താഴെ കാണുന്ന പോസ്റ്റില്‍ (Income tax Return filing 2015) ല്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അതേപടി പിന്തുടരുക. ഒരു വ്യത്യാസം മാത്രം കാണുക
ഇനിയെങ്കിലും ഓര്‍ക്കുക, ഒരു ജീവനക്കാരന്‍ തന്റെ 2014-15 സാമ്പത്തീക വര്‍ഷത്തെ വരുമാനം (ഗ്രോസ് ) രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. താങ്കള്‍ റിട്ടേണ്‍ നല്‍കാന്‍ മറന്ന് കാണില്ലെന്ന് വിചാരിക്കട്ടെ, അല്ലെങ്കില്‍ തയ്യാറായിക്കോ, ലാസ്റ്റ് ബസ്സ് പോയെങ്കിലെന്താ അടുത്ത ബസ്സ് വന്നത് കണ്ടില്ലേ...
2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാന്‍ കഴിയുമോ എന്നത് ലാസ്റ്റ് ബസ്സിനു ശേഷം ബസ്സുണ്ടോ എന്ന് ചോദിക്കുന്നതിനു തുല്യമായി പറഞ്ഞു കളിയാക്കാന്‍ വരട്ടെ. അതിനു കഴിയും. ചില പരിമിതികളുണ്ടെന്ന് മാത്രം. സാദാ സര്‍ക്കാര്‍ ജീവനക്കാരനെ പ്പറ്റിയുള്ളവ മാത്രം പറയുന്നു.
1. ഇങ്ങനെ വൈകി റിട്ടേണ്‍ നല്‍കുന്നതിനെ belated tax return എന്ന് പറയുന്നു. 2014- 15 Financial year (2015-16 Assessment Year) ലെ റിട്ടേണ്‍ 2017 മാര്‍ച്ച് 31 വരെ ഇങ്ങനെ നല്‍കാം. (വകുപ്പ് 139(4))
2. ഇത്തരം റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. (കാലാവധിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന റിട്ടേണ്‍കള്‍ വേണമെങ്കില്‍ തിരുത്താനാകും.)
3. കാലാവധിക്ക് മുന്‍പ് നികുതി പൂര്‍ണ്ണമായും അടച്ചിട്ടില്ലെങ്കില്‍ അതിനു പലിശ നല്‍കേണ്ടി വരും.
4. ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ 5000 രൂപ വരെയുള്ള പെനാല്‍റ്റി നികുതി ഓഫീസര്‍ ഈടാക്കിയേക്കാം.
എങ്ങിനെ belated tax return നല്‍കാം (ഇ –ഫയലിംഗ്) ഈ പോസ്റ്റിനു (ലേഖനം) താഴെ കാണുന്ന പോസ്റ്റില്‍ (Income tax Return filing 2015) ല്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അതേപടി പിന്തുടരുക. ഒരു വ്യത്യാസം മാത്രം കാണുക
A22 | Tax filed under the section | After due date [Section 139(4)] എന്ന്‍ സെലെക്റ്റ് ചെയ്യണം. |