നിങ്ങളുടെ രഹസ്യ വരുമാനങ്ങൾ income tax വകുപ്പിന് അറിയുമോ ?
കുഴക്കുന്ന ഒരു ചോദ്യമാണ് ഇത്. ഏതായാലും വിവാദങ്ങൾക്ക് നിൽക്കാനുള്ള സമയമല്ല ഇത് എന്നതിനാൽ അത് അവിടെ നിലക്കട്ടെ. ഉത്തരം മറ്റൊരു രീതിയിൽ പറയാം.
പലപ്പോഴും നമ്മൾ പോലും അറിയാതെ, നമ്മൾ നേടിയ പല വരുമാനങ്ങളും വരുമാനനികുതി വകുപ്പിന് അറിയാമെന്നതാണ് വാസ്തവം. മിക്ക ശമ്പള വരുമാനക്കാരും തങ്ങളുടെ ശമ്പളം തലങ്ങും വിലങ്ങും കൂട്ടി നോക്കി, നികുതി കണ്ട്, അന്ധാളിച്ച്, എങ്ങിനെയെങ്കിലും വരുമാനം കുറച്ചു കാണിക്കുക എന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി, അതിനെ ഉള്ളതും ഇല്ലാത്തതുമായ ഇളവുകൾകൊണ്ട് ഇടിച്ചു പിഴിഞ്ഞ്, മേമ്പൊടിയായി, ചില മെഴുക്കുവരട്ടി നയങ്ങളും ചാലിച്ച് 10 Eയിൽ ചുട്ട്, പതം വരുത്തിയാണ് നികുതി അടയ്ക്കുന്നത്. അതിനായി തന്റെ മേലധികാരിക്ക് വരുമാന- നികുതി വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു statement അവസാന TDSആടവിലേക്കായി ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ സമർപ്പിക്കുന്നു.
പക്ഷേ പലരും അറിയാതെ പോകുന്ന (അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് മറക്കുന്ന) ഒരു വിവരം, ശമ്പള സംബന്ധമായ വിവരങ്ങൾ മാത്രമല്ല ഈ statement ൽ ഉൾക്കൊള്ളിക്കേണ്ടതെന്നും, ചുവടെ സൂചിപ്പിക്കുന്ന വിവിധങ്ങളായ പല വരുമാനങ്ങളും നമ്മൾക്ക്, ശമ്പളത്തിന് പുറമെ ഉണ്ടായിരിക്കാം എന്നതുമാണ്
ബാങ്ക് പലിശയിൽ നിന്നുള്ള വരുമാനം
ചിട്ടി ഇടപാടുകളിൽനിന്നുള്ള വരുമാനം
വസ്തു വിൽപ്പനയിൽ നിന്നുള്ള വരുമാനം
വീട് വാടകക്ക് നൽകുമ്പോൾ നേടുന്ന വരുമാനം
എന്നിവ ചിലത് മാത്രം.
ഇത്തരം വരുമാനങ്ങളെ പ്രത്യേക head കളിൽ ആക്കി, ശമ്പളവരുമാനം കൂടി കൂട്ടിച്ചേർത്ത്, എല്ലാ ഇടങ്ങളിൽ നിന്നുമുള്ള അനുവദനീയമായ ഇളവ് കിഴിച്ചശേഷം ഉള്ള വരുമാനത്തിനാണ് നമ്മൾ ഇപ്പോൾ നികുതി അടക്കേണ്ടത്. അതുകൊണ്ടു തന്നെ ഇപ്പോൾ നമ്മുടെ സ്ഥാപന മേധാവിക്കു സമർപ്പിക്കേണ്ട income tax statement ൽ മേൽ വരുമാനങ്ങൾ ഒക്കെ ഉൾപ്പെടുത്തണമെന്ന് ചുരുക്കം
ഈ ഘട്ടത്തിൽ അപൂർവം ചിലർ ചില വാദഗതികൾ ഉന്നയിക്കാറുണ്ട്. എന്റെ fixed deposit നിക്ഷേപത്തിന്റെ പലിശമേൽ ബാങ്ക് തന്നെ നികുതി പിടിച്ചിട്ടുണ്ട്, അപ്പോൾ ഞാൻ ആ വരുമാനം ഇവിടെ പ്രദശിപ്പിക്കണോ എന്നത്. ഇത് ശരിയായ വാദമല്ല. കാരണം ബാങ്കുകാർ 10% TDS മാത്രമേ പലിശയിൽ പിടിക്കൂ, നമ്മൾ ഉയർന്ന വരുമാനക്കാരനായതിനാൽ 20% അല്ലെങ്കിൽ 30% നികുതി സ്ലാബ്ൽ ഉൾപ്പെട്ടു വാഴ്ത്തപ്പെട്ടവനായിരിക്കാം ! അതുകൊണ്ടു തന്നെ നമ്മൾ കരുതിയിരുന്ന പല നിഗമനങ്ങളും യുക്തിഭദ്രമാകാണമെന്നില്ല.
നമ്മളുടെ മേൽ സൂചിപ്പിച്ച ഏതൊക്കെ വരുമാനങ്ങൾ income tax വകുപ്പ് മണത്തറിഞ്ഞിട്ടുണ്ട് എന്നറിയാൻ ലളിതമായ ഒരു വിദ്യയുണ്ട്. 26 AS പരിശോധിക്കൽ എന്ന ഓമനപ്പേരിൽ ഇത് അറിയപ്പെടുന്നു.
26 AS പരിശോധന
ആദ്യമായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://eportal.incometax.gov.in/iec/foservices/#/login
Income tax വകുപ്പിന്റെ പോർട്ടലിൽ നാം എത്തിക്കഴിഞ്ഞു. മുകൾ ചിത്രപ്രകാരം 1 ൽ സ്വന്തം PAN അടിച്ച ശേഷം 2 ൽ ക്ലിക് ചെയ്യുക.
മേൽ കാണുന്നിടത്ത് ടിക് നൽകി, ചുവടെ tax return E-filing ചെയ്യുന്ന സമയത്ത് നൽകിയ പാസ് വേർഡ് നൽകുക (പാസ് വേർഡ് നമുക്കറിയില്ല എങ്കിലും സഹപ്രവർത്തകനായ ഒരു വിദ്വാന് എന്തായാലും അറിയുമായിരിക്കും !)
തുടർന്ന് continue ക്ലിക് ചെയ്യുക ഒരു നിമിഷം മിണ്ടാതെ ഉരിയാടാതെ നിൽക്കുക
പുതിയ മേഖലയിൽ E-file ->Income Tax return -> View Form 26AS ൽ ക്ലിക് ചെയ്യുക
മേൽ കാണും രീതിയിൽ ഒരു സന്ദേശം കാണാം. ഭയപ്പെടാതെ confirm ക്ലിക് ചെയ്യുക
ഒരു പൂജാ കർമ്മം പോലെ പുതിയ മേഖലയിൽ ടിക് നൽകി Proceed നൽകുക
ഇവിടെ View/ Verify Tax Credit എന്ന മെനു വിൽ View 26AS എന്നു കാണുന്നിടത്ത് ക്ലിക് ചെയ്യാം
അൽപ്പം താഴേയ്ക്ക് സ്ക്രോൾ ചെയ്യുക
ഇവിടെ :
Assessment year: 2022-23 (2021-22 സാമ്പത്തീക വർഷ വിവരങ്ങൾക്കായി)
View : HTML
View Download ക്ലിക് ചെയ്യുക
നമ്മൾ എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു.
ചുവടെ കാണും ചിത്രപ്രകാരം
നമ്മുടെ ശമ്പള വരുമാനം, സ്ഥാപനത്തിന്റെ വിവരങ്ങൾ, അതിൽ ഇതുവരെ പിടിച്ച TDS തുക എന്നിവ കാണാം
അതിനു ചുവടെയായി വ്യത്യസ്തങ്ങളായ മറ്റ് ഉറവിടങ്ങളിൽ നിന്നു ലഭിച്ച ഇതര വരുമാനങ്ങൾ ഉണ്ടെങ്കിൽ (ഉദാ. പലിശ വരുമാനം, വസ്തു ഇടപാടിൽ നിന്നും ആദായം ലഭിച്ചുവെങ്കിൽ അത്), അവയുടെ വിശദാംശങ്ങളും, അതിൽ നികുതി പിടിച്ചുവെങ്കിൽ ആ TDS തുകയും ആക്കമിട്ട് നിരത്തിക്കാണാം
നിർഭാഗ്യകാര്യമായ അവസ്ഥ എന്നത്, നമ്മളുടേതല്ലാത്ത പല വരുമാനങ്ങൾ, വിവിധ ധനകാര്യസ്ഥാപനങ്ങൾ PAN തെറ്റി നൽകിക്കൊണ്ട് നമ്മുടെ പേരിൽ വന്നതും ദർശിക്കാനാകും. (മുൻജന്മ പാപം കൊണ്ട് വന്ന ഗതികേട് ഏന്നൊക്കെ ഈ സാഹചര്യത്തെ ചിലർ വിശേഷിപ്പിക്കാരുണ്ടത്രേ !)
എന്തായാലും മേൽ വരുമാനങ്ങൾ നമ്മുടേതെന്ന് ഉറപ്പാക്കിയശേഷം, ആ വിവരവും നമ്മുടെ income tax statement കളിൽ യഥാ സ്ഥാനങ്ങളിൽ ഉൾപ്പെടുത്താൻ മറക്കരുത്
ഈ സന്ദർഭത്തിൽ ഒരു കുസൃതി ചോദ്യത്തിന് വകയുണ്ട്, അത് ഇതായിരിക്കും. “അപ്പോ, ഈ 26 AS ൽ കാണുന്ന വരുമാനം മാത്രം income tax statement ൽ കാണിച്ചാ മതിയോ ?”
തീർച്ചയായും പോരാ എന്നതാണ് ഉത്തരം. നമുക്ക് യാഥാർത്ഥത്തിൽ ഒരു വരുമാനം ഉണ്ടാകുകയും, എന്നാൽ ആ വരുമാനം 26 AS ൽ കാണുന്നില്ല എങ്കിലും പ്രസ്തുത വരുമാനം income tax statement ൽ നമ്മൾ കാണിക്കേണ്ടതും, അതിനനുസരിച്ച് TDS പിടിക്കാൻ സ്ഥാപന മേധാവിയോട് അപേക്ഷിക്കുകയും വേണം
To download Malayalam Menu based Income tax calculator with 10 E facility (For windows) :
10E ഫോം തയ്യാറാക്കലും മെഴുക്കുവരട്ടിയും
Income tax calculation Notes (Financial year 2021-22- AY-2022-23)
Arrear salary മൂലം പൊറുതി മുട്ടിയവർക്ക് 10 E ഫോം സമർപ്പിച്ചുകൊണ്ടു എങ്ങിനെ നികുതി ഇളവ് നേടാം
വരുമാനനികുതി ഇളവ് നൽകുന്ന 1.5 ലക്ഷത്തിന്നു മേൽ നടത്താവുന്ന നിക്ഷേപപദ്ധതികൾ ഉണ്ട്
PF നിക്ഷേപത്തിന് നികുതിപ്പൂട്ടോ? http://babuvadukkumchery.blogspot.com/.../provident-fund...
Form 16 എന്ന വിഡ്ഢിത്തം