Lorem ipsum dolor sit amet, consectetur adipiscing elit. Test link
Posts

FORM 16 AND MISCONCEPTIONS

2 min read

 

 


Form 16 നും തെറ്റിദ്ധാരണകളും

വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു രേഖയാണ് ഫോറം 16 അഥവാ TDS Certificate. കഥയെന്തെന്നറിയാതെ നാളുകളായി ഇവന്റെ പേര് പറഞ്ഞു പലതും നമ്മൾ നടത്തിപ്പോന്നു. വെറുമൊരു തെറ്റിദ്ധാരണക്കപ്പുറം ഒരു DDO (Drawing and disbursing Officer അധവാ സ്ഥാപന മേധാവി) ക്കിട്ട് പണി തരാനും ഇവന് ശേഷിയുണ്ടെന്ന കാര്യം മിക്ക മേലധികാരികൾക്കും  അറിയാൻ സാദ്ധ്യതയില്ല വൈകിയെങ്കിലും വാസ്തവം അറിയുന്നതു നന്നായിരിക്കും എന്നു കരുതിക്കൊണ്ട് കുറിക്കട്ടെ


എന്താണ് Form 16

ആദ്യമേ പറയട്ടെ, ഫെബ്രുവരി മാസത്തിൽ ട്രഷറിയിൽ സമർപ്പിക്കാൻ ജീവനക്കാരൻ സമർപ്പിക്കേണ്ട രേഖ അല്ലേ അല്ല ഇവൻ ! പിന്നെന്താണ് ?


ഒരു സ്ഥാപന മേധാവി, താൻ ജീവനക്കാരന്റെ വേതനത്തിൽ നിന്നും TDS എന്ന രീതിയിൽ പിടിച്ചുവച്ച നികുതി, ബന്ധപ്പെട്ട income tax വകുപ്പിന്റെ അക്കൊണ്ടിൽ സമായാസമയങ്ങളിൽ അടച്ചിട്ടുണ്ട് എന്നു ജീവനക്കാരനെ ബോദ്ധ്യപ്പെടുത്താൻ ഉപയോഗിക്കുന്ന രേഖയാണ് ഇത്. Part A, Part B എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഈ രേഖക്കുണ്ട്.

ഒരു സാമ്പത്തീക വർഷം പൂർത്തീകരിച്ച ശേഷമാണ് (മാർച്ച് 31 വരെയാണ് ഒരു സാമ്പത്തീക വർഷം) ഈ രേഖ മേധാവി ജീവനക്കാരന് നൽകേണ്ടത്. മേൽക്കാരണത്താൽ മുഹൂർത്തത്തിന് മാസങ്ങൾക്ക് മുൻപ്, ഫെബ്രുവരി മാസത്തിൽ ട്രഷറിയിൽ സമർപ്പിക്കേണ്ട ആവശ്യത്തിനായി ഫോം 16 പടച്ചുണ്ടാക്കാൻ മേധാവി പോകട്ടെ, സർവേശന് പോലും സാധിക്കില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  


നിലവിൽ ഈ രേഖ Income tax portal ൽ നിന്നുമാണ് ഡൌൺലോഡ് ചെയ്യേണ്ടത്. അല്ലാതെ മുൻ കാലങ്ങളിൽ പലരും പിൻതുടർന്ന പോലെ, സ്വന്തം രീതിയിൽ 'വാറ്റിയെടുത്ത' Form 16 നിനു  നിയമ സാദ്ധ്യതയില്ല. വിലയില്ലാത്ത ചരക്കിനെ വിപണിയിൽ ഇറക്കി തെറ്റിദ്ധാരണ പരത്തേണ്ടതില്ല എന്നതുകൊണ്ടുതന്നെ മിക്ക പ്രാദേശിക software tool കളിലും Form 16 നെ  കാണാൻ കഴിയില്ല   


ജീവനക്കാരന് സ്വന്തം PAN ഉപയോഗിച്ച് ഇത് ഡൌൺലോഡ് ചെയ്യാൻ കഴിയില്ല എന്നതിനാൽ ഇത് മേലധികാരിയോട് ഡൌൺലോഡ് ചെയ്തു തരാൻ, ഒരു സാമ്പത്തീക വർഷം പൂർത്തീകരിച്ച ശേഷം ആവശ്യപ്പെടാം, അതിനു മടി കാണിക്കേണ്ട ആവശ്യം ഇല്ല. ഇത് ജീവനക്കാരന്റെ അവകാശമാണ്. നടപ്പ് വർഷത്തെ (2021-22) Form 16, ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രം ലഭ്യം   


DDO മാർ എല്ലാ സാമ്പത്തീക വർഷവും ഈ രേഖ, Income tax portal ൽ നിന്നും ഡൗൺലോഡ് ചെയ്തു മെയ് 31 നു മുൻപായി ജീവനക്കാരന് നിർബന്ധമായും നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്


ജീവനക്കാരനിൽ നിന്നു നികുതി പിടിച്ച ശേഷം, ഇത് വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന മേലധികാരിക്കുമേൽ, വകുപ്പ് 203 പ്രകാരം, ഈ രേഖ ജീവനക്കാരന് വിതരണം ചെയ്യാൻ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വച്ച് പിഴ ചുമത്താൻ നികുതി വകുപ്പിന് കഴിയും എന്ന വസ്തുത DDO മാർ ഓർത്തുവയ്ക്കേണ്ടതുണ്ട്.


പല DDO മാരും തങ്ങളുടെ ഓഫീസ് ചെയ്യേണ്ട Quarterly tax Return പ്രക്രിയ പ്രൊഫഷണലുകളെക്കൊണ്ടാണ് ചെയ്തു പോരുന്നത് എന്നതിനാൽ ഫോം-16 ഡൌൺലോഡ് ചെയ്യുന്നതിനുളള നടപടികൾ അറിഞ്ഞിരിക്കണമെന്നില്ല, അത്തരക്കാർ ഇതേ പ്രൊഫഷണലുകളുടെ സഹായം തേടുന്നതാണ് നല്ലത്


ചുരുക്കത്തിൽ

·        നമ്മൾ software കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന Form 16 ഒരിടത്തും ഉപയോഗിക്കരുത്


·        ഫെബ്രുവരി മാസത്തിൽ ട്രഷറിയിൽ സമർപ്പിക്കാൻ Income Tax statement മാത്രം ഉപയോഗിക്കുക


·        DDO മാർ മെയ് 31 നു മുൻപ് income tax portal ൽ നിന്നും രേഖ നിർബന്ധമായും download ചെയ്തു ജീവനക്കാരന് നൽകുക


·        ജീവനക്കാർ ഈ രേഖ മെയ് 31 നു മുൻപ് മേലധികാരിയിൽനിന്നും വാങ്ങി കരുതി വക്കുക  


·        ബാങ്ക് ലോൺ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി income tax portal ൽ നിന്നും download ചെയ്തത് മാത്രം ഉപയോഗിക്കുക


·        നമ്മൾ ബാങ്കുകളിൽ നടത്തിയ ഫിക്സഡ് ഡെപോസിറ്റ്കളിൽ ഉത്ഭവിച്ച പലിശയിൻമേൽ  ബാങ്ക് നികുതി പിടിച്ച്, (TDS) ബാക്കി തുക മാത്രമേ നമുക്ക് നൽകിയിട്ടുള്ളൂ എങ്കിൽ, ബാങ്കിൽ നിന്നും സാമാനസ്വഭാവമുള്ള Form 16 A ആവശ്യപ്പെടണം

 Also read/ download the following

To download Malayalam Menu based Income tax calculator with 10 E faciliy (For windows) : 

Income tax calculation Notes (Financial year 2021-22- AY-2022-23)

Arrear salary മൂലം പൊറുതി മുട്ടിയവർക്ക് 10 E ഫോം സമർപ്പിച്ചുകൊണ്ടു എങ്ങിനെ നികുതി ഇളവ് നേടാം 

EPF (Employee Provident Fund) നിക്ഷേപത്തിന്റെ നെഞ്ചത്ത് നികുത്തിപ്പൂട്ട് വീണുവോ ?

You may like these posts

  • Pay revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാംഎന്താണ് 10- E ഫോം ?ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ കാലങ്ങളില്‍ തന്ന…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSSoftware ഡൌണ്‍ലോഡിനും വിശദാംശങ്ങള്‍ക്കും ചുവടെ Read More ക്ലിക്ക് ചെയ്യുക  This Excel based Income tax calculator …
  • Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financia…
  • സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) 2017-18 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് മെയ്‌ 31 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം L…
  • This Excel based Income tax calculator is designed to create Income tax statements relating to the financial year 2017-18 for Private and Government sector employees. It is pack…
  • Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financia…

Post a Comment