Lorem ipsum dolor sit amet, consectetur adipiscing elit. Test link
Posts

PROVIDENT FUND AND NEW TAX LIABILITY

3 min read

 







പ്രോവിഡണ്ട് ഫണ്ടിന്  (EPF) നികുതിപ്പൂട്ടോ ?

അടുത്തിടെവല്ലാതെപരിഭ്രാന്തിയുയർത്തിയഒരുവാർത്തയായിരുന്നുPF നു വരുമാന നികുതിചുമത്തുന്നുഎന്നത്. സാധാരണക്കാരന്റെ പ്രധാന ദീർഘകാല നിക്ഷേപ ഉപാധിയെന്ന നിലയിൽ വിശ്വാസം പിടിച്ചുപറ്റിയ EPF ൻ മേൽ ഒരു കടും കൈ ചെയ്യും എന്നു വിശ്വസിക്കാനാകാതെ പലരും അന്ധാളിച്ചു നിന്നു. കാള പെറ്റു എന്നു കേട്ട പാടെ EPF തുക ‘ഇരു ചെവിയറിയാതെ’ പിൻവലിച്ച വിദ്വാൻമാരെപ്പറ്റിയും പറഞ്ഞു കേൾക്കുന്നു! വാസ്തവംഎന്താണെന്ന്സാധാരണക്കാരന്റെഭാഷയിൽചുരുക്കി വ്യക്തമാക്കാം.

1.  Provident Fund നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല

 

2.  ഒരുജീവനക്കാരൻ/തൊഴിൽദാദാവ്  നടപ്പ്വർഷത്തിന് മുൻപ്, പിൻ കാലങ്ങളിൽനടത്തിയ മൊത്തം  PF നിക്ഷേപത്തിന്റെമുതലുംപലിശയുംഅടക്കമുള്ളതുകക്കോ, അതിൽനിന്നുംലഭിക്കുന്നപലിശക്കോ  നികുതി ചുമത്തില്ല

3.  Provident Fund ഒരുസാമ്പത്തീക വര്ഷംനിക്ഷേപിക്കുന്ന തുകയുടെഅളവ് അനുവദനീയമായപരിധിക്ക്മേലെപോകുന്നസന്ദർഭത്തിൽമാത്രം, പരിധി വിട്ടു നടത്തുന്ന നിക്ഷേപത്തുകയുടെ    പലിശ മാത്രമാണ് നികുതിവിധേയമായ വരുമാനമായികണക്കാക്കുക

 

4.  സാധാരണസർക്കാർജീവനക്കാരന്(എയിഡഡ് സ്കൂൾ ഉൾപ്പെടെ) ഒരുസാമ്പത്തീകവർഷം5 ലക്ഷം (അരിയർ ക്രഡിറ്റ്ചെയ്യുന്നതുൾപ്പെടെ) വരെകണ്ണുമടച്ച്നിക്ഷേപിക്കാം. ഇതിന്റെപലിശയിന്മേൽനികുതിയുടെകണ്ണേൽക്കില്ല.

 

5.  മൂന്നാം പോയിന്റിൽ പറയും പ്രകാരം, പരിധിവിട്ടുനടത്തുന്നനിക്ഷേപത്തുകയുടെ  പലിശയിൻമേൽ നേരിട്ട്നികുതിചുമത്തുകയല്ലചെയ്യുക, മറിച്ച്, അത്തരംനികുതിവിധേയമായപലിശയെവരുമാനമായി (Income from other Sources) പരിഗണിക്കും, തുടർന്ന്അവന്റെശമ്പളവും, മേൽസൂചിപ്പിച്ചപരിധി വിട്ട പലിശയും ഉൾപ്പെട്ട  മൊത്തം വരുമാനത്തിൽനിന്നും, ലഭ്യമായ  ഇളവുകൾ കിഴിച്ച്കിട്ടുന്നടാക്സബിൾഇൻകത്തിന്സാധാരണപോലെനികുതിയുണ്ടോഎന്നുപരിഗണിക്കുംഎന്നുമാത്രം. ഈ രീതിയിൽ കാണുന്ന ടാക്സബിൾ ഇൻകം നികുതി പരിധിയിൽ വരുന്ന വരുമാനത്തിന് താഴെയാണെങ്കിൽ നാം നികുതിയൊന്നും അടക്കേണ്ടിവരില്ല. അഥവാ പലിശയിന്മേൽ TDSചുമത്തിയിട്ടുണ്ടെങ്കിൽ പോലും അത് refund ആയി ലഭിക്കും !

 

 

6.  സാധാരണസർക്കാർജീവനക്കാരന്റെ   EPF നിന്നും വ്യത്യസ്തമായി, പല സ്വകാര്യ സ്ഥാപനങ്ങളിലും ബാധകമായിട്ടുള്ള, (Employee ക്കു പുറമെ  Employer ഉം നിക്ഷേപം നടത്തുന്ന തരത്തിലുള്ള  EPF നെ സംബന്ധിച്ചിടത്തോളം), പലിശക്ക്നികുതിക്കണ്ണേൽക്കാത്തനിക്ഷേപത്തുക5 ലക്ഷത്തിനു പകരം2.5 ലക്ഷം മാത്രമാണ്

ഒരു ഉദാഹരണസഹിതംപുതിയപരിഷ്കാരത്തെവ്യക്തമാക്കാം. ലോനപ്പൻനായരുടെ31-3-21 ലെ PF ബാലൻസ്, മുതലുംപലിശയുംസഹിതം 15,50,000 ആണെന്ന് കരുതുക. അദ്ദേഹം 2020-21 സാമ്പത്തീക വർഷം കുടിശിക ക്രഡിറ്റ് ചെയ്തതടക്കം 5,50,000 രൂപ വർഷം തുടക്കത്തിലേ PF നിക്ഷേപിച്ചിരിക്കുന്നു (പലിശ കാണുന്ന പ്രക്രിയ എളുപ്പമാക്കാനാണ് “തുടക്കത്തിലേ PF നിക്ഷേപിച്ചിരിക്കുന്നു” എന്ന രീതിയിൽ അപരാധം ചെയ്യുന്നത് !). പലിശ നിരക്ക് 8.5 ശതമാനമാണെന്നും ലോനപ്പൻനായർ ഒരു സർക്കാർ ജീവനക്കാരനുമാണെങ്കിൽ 2021-22 സാമ്പത്തീക വർഷം അദ്ദേഹത്തിന്റെ നികുതി പരിധിക്ക് ഉള്ളിൽ വരുന്ന പലിശയും നികുതി പരിധിക്ക് പുറത്തു വരുന്ന പലിശയും ചുവടെ സൂചിപ്പിക്കും വിധം കണക്കാക്കാം

Sl No

Particulars

Non-Taxable Amount

Taxable Amount

Total

1

Opening balance 1-4-21

15,50,000

-

15,50,000

2

Current year contribution Rs. 5,50,000

5,50,000

-

5,50,000

3

Interest on opening  balance 15,50,000 @ 8.5%

1,31,750

-

1,31,750

4

Interest on Current year contribution :

Up to 5 Lakh,  interest  Tax free

(5 lakh x 8.5%) = 42500

Above 5 lakh,  interest taxable

(50,000 x8.5%) = 4250

42,500

4,250

46,750

5

Total amount

2,27,4250

4,250

2,27,8500

 

ഇവിടെ ലോനപ്പൻനായർ 2021-22 സാമ്പത്തീക വർഷത്തിൽ നികുതി കണക്കാക്കുമ്പോൾ ശമ്പള വരുമാനത്തോടൊപ്പം, Income from other sources എന്ന ഹെഡിൽ   4250 രൂപ കൂടെ ചേർത്തായിരിക്കണം മൊത്ത വരുമാനം  കാണേണ്ടതെന്ന് എന്നുമാത്രം. അല്ലാതെ 4250 രൂപയുടെ നികുതി അടക്കാൻ നായർ നിർബന്ധിതനാണ് എന്നല്ല വിവക്ഷിക്കുന്നത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

എന്തായാലും നമ്മുടെ PF നിക്ഷേപത്തിന്റെ അടവുകളെയും പലിശയേയും രണ്ടു പന്തിയിൽ ഇരുത്തി ഗണിച്ചു നികുതി വിമുക്തമായ പലിശ, നികുതി വിധേയമായ പലിശ ഏന്നൊക്കെ കണക്കാക്കി നമുക്ക് വിളമ്പാൻ PF അക്കൌണ്ടിങ് സിസ്റ്റം ഉടച്ചുവാർക്കേണ്ടിവരുമെന്നത് പിന്നാമ്പുറം. അതെന്തൊ ആകട്ടെ, നമ്മൾ അതിൽ ഇടപ്പെടേണ്ട, പണ്ടാരോ പറഞ്ഞപോലെ പൂച്ചക്കെന്താ മീൻ നന്നാക്കുന്നേടത്ത് കാര്യം, അല്ലേ ?


You may like these posts

  • എന്തുകൊണ്ടാണ് ഇ ഫയലിംഗില്‍ കുടിശ്ശിക ശമ്പളത്തിന്റെ റിലീഫ് നഷ്ടപ്പെട്ടത്  ?2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തിയ (കഴിഞ്ഞ ജൂലായ്‌ ആഗസ്ത് മാസത്…
  • ഇന്‍കം ടാക്സ് ഇ-ഫയലിംഗ് നടപടിക്രമങ്ങള്‍(Updated on 19-7-2015)എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ? ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്…
  • നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാംആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അവന്‍ പോയി മ…
  • ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ?2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാ…
  • ഫോം 16 ഡൌണ്‍ലോഡ് ചെയ്യല്‍ സ്ഥാപന മേലധികാരികള്‍ സൂക്ഷിക്കുകസാധാരണ ഗതിയില്‍ മേയ് 31 എന്നത് ഏതൊരു മേലധികാരിയും (DDO) കണ്ണില്‍ എണ്ണയൊഴിച്ച് കരുതിയിരിക്കേണ്ട ദിനമാണ്( അദ്ധ്യാപകരാണെങ്കില…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSThis Excel based Income tax calculator is designed to create Income tax statements relating to the financial year 2015-…

Post a Comment