Lorem ipsum dolor sit amet, consectetur adipiscing elit. Test link
Posts

INCOME TAX CALCULATOR 2019-20 FINANCIAL YEAR (AY 2020-21)

2 min read

Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version. 
മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം.
കുടിശിക വരുമാനം നേടിയവര്‍ക്ക് നികുതി ഇളവിന് അവസരം നല്‍കുന്ന  വകുപ്പ് 10 E പ്രകാരം ഇളവു നേടാന്‍ കഴിയുമോ എന്നത് മനസ്സിലാക്കാനും 10 E ഫോം പ്രിന്റ്‌ എടുക്കാനും  മറ്റൊരു സോഫ്റ്റ്‌വെയര്‍നെ ആശ്രയിക്കാതെ തന്നെ ഈ സംവിധാനത്തില്‍ കഴിയും. പുതിയ പരിഷ്കാരപ്രകാരം ഓരോ statement കളും PDF ആയി സേവ് ചെയ്യുന്നതിനുള്ള പരിഷ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താങ്കള്‍ ഉപയോഗിക്കുന്ന excel സോഫ്റ്റ്‌വെയര്‍ excel 2010 പതിപ്പ്നു മുന്പുള്ളതാണെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന folder നുള്ളില്‍ കാണുന്ന PDF കുറിപ്പ് വായിക്കുക. ഇതിനുപരിയായി 9-2-20 മുതലുള്ള പതിപ്പുകളില്‍ നികുതി കുറക്കാനുള്ള പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഴികാട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വെറും 100 രൂപ പോലും നിക്ഷേപിച്ചുകൊണ്ട് 13020 രൂപ വരെ നികുതി കുറയ്ക്കാനാകും എന്ന വസ്തുത സാധാരണ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു എന്ന ഗതികേട് ഈ സൗകര്യം ഉള്‍പ്പെടുത്തിയതിനാല്‍ ഒഴിവാക്കപ്പെടും.   വരുമാന നികുതി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കുടിശ്ശിക വരുമാനം മൂലം നികുതി ബാധ്യത കൂടി വരുന്നവര്‍ക്ക് ഇളവു നേടുന്നതിനുള്ള  10 E ഫോം തയ്യാറാക്കുമ്പോള്‍ പൊതുവേ മിക്ക സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലും വലിയ തെറ്റുകള്‍ വന്നുകൂടുക സാധാര്നമാണ്. എന്നാല്‍ പുതുതായി പരിഷ്കരിച്ച ഈ ടൂളില്‍ തെറ്റുകള്‍ ഒഴിവാക്കുന്നതിനുള്ള പരമാവധി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിമുടി പരിഷ്കരിച്ച ടാക്സ് കാല്ക്കുലേറ്റാര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

CLICK HERE TO DOWNLOAD ECTAX 2020 (FY 2019-20)
 (Updated on  27 .2. 2020  babuvadukkumchery)

വരുമാന നികുതി സംബന്ധമായ ലേഖനം ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ ക്ലിക്ക് ചെയ്യുക 


CLICK HERE TO DOWNLOAD INCOME TAX MALAYALAM NOTES 2019-20 FY
ഈ വര്ഷം 5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി കൊടുക്കേണ്ടതില്ല ദാക്ഷായണി ടീച്ചര്‍ ആപ്പില്‍ (whatsapp)വിട്ട കുറിമാനം കണ്ടു ലോനപ്പന്‍ മാഷ്‌ ഒരു നിമിഷം ചിന്തിച്ചില്ല. തന്റെ സില്‍ബന്ധിക്കൂട്ടങ്ങള്‍ ഒക്കെ ചേര്‍ത്തു മാഷ്ക്കും ഉണ്ട് ഏതാണ്ട് പത്തിരുപതു ആപ്പ് ഗ്രൂപ്പ്, സന്തോഷവാര്ത്തയല്ലേ, മാഷും തോടുത്തുവിട്ടു കുറിമാനം! അങ്ങനെ രാമബാണം പൊഴിഞ്ഞപോലെ വാര്‍ത്ത വയറലായി. പൊതുവേ ജീവനക്കാരന്റെ സംകല്‍പ്പങ്ങളില്‍ ഇത്തരം ആപ്പ് വിശേഷങ്ങളിലെ ബോധാനപ്രക്രിയയുടെ വെളിച്ചത്തില്‍  സമാധാനിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. വാസ്തവമാണോ ഇത് , അതോ ആപ്പിലായോ ?
കൂടുതല്‍ വായനക്കും PDF ഡൌണ്‍ലോഡ് ചെയ്യുന്നതിനും ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
CLICK HERE TO DOWNLOAD PDF NOTES- INCOME TAX 2020


You may like these posts

  • ഇന്‍കം ടാക്സ് റിട്ടേണ്‍ ആഗസ്ത് 31 നു ശേഷം നല്‍കാന്‍ കഴിയുമോ?2015 ആഗസ്ത് 31 ആയിരുന്നല്ലോ വരുമാനനികുതിയുടെ റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയ്യതി. അവസാന തീയ്യതിക്കു ശേഷം അത് ചെയ്യാ…
  • എന്തുകൊണ്ടാണ് ഇ ഫയലിംഗില്‍ കുടിശ്ശിക ശമ്പളത്തിന്റെ റിലീഫ് നഷ്ടപ്പെട്ടത്  ?2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തിയ (കഴിഞ്ഞ ജൂലായ്‌ ആഗസ്ത് മാസത്…
  • ഫോം 16 ഡൌണ്‍ലോഡ് ചെയ്യല്‍ സ്ഥാപന മേലധികാരികള്‍ സൂക്ഷിക്കുകസാധാരണ ഗതിയില്‍ മേയ് 31 എന്നത് ഏതൊരു മേലധികാരിയും (DDO) കണ്ണില്‍ എണ്ണയൊഴിച്ച് കരുതിയിരിക്കേണ്ട ദിനമാണ്( അദ്ധ്യാപകരാണെങ്കില…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSThis Excel based Income tax calculator is designed to create Income tax statements relating to the financial year 2015-…
  • This Excel based Income tax calculator is designed to create Income tax statements relating to the financial year 2017-18 for Private and Government sector employees. It is pack…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSSoftware ഡൌണ്‍ലോഡിനും വിശദാംശങ്ങള്‍ക്കും ചുവടെ Read More ക്ലിക്ക് ചെയ്യുക  This Excel based Income tax calculator …

Post a Comment