2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തിയ (കഴിഞ്ഞ ജൂലായ് ആഗസ്ത് മാസത്തില്‍ നടത്തിയത്) പലര്‍ക്കും അതില്‍ കുടിശ്ശിക ശമ്പളം മൂലം വന്ന നികുതി ഭാരം കുറക്കാനുള്ള 10 E ഫോം പ്രകാരമുള്ള Section 89 (1) ഇളവ് അനുവദിച്ചു തരാതെ നോട്ടീസ് വന്നിട്ടുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കനത്ത നികുതി അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കും. നമുക്ക് അര്‍ഹതയുള്ള ഈ ഇളവ് എന്തുകൊണ്ടാണ് നിഷേധിക്കപ്പെട്ടത് ? ഇതിനു പരിഹാരമുണ്ടോ ? ഇരമംഗലം K C A L P സ്കൂളിലെ ഹെഡ് മാസ്റ്റര്‍ സുധീര്‍കുമാര്‍ T K തയ്യാറാക്കിയ ലേഖനം വായിക്കുക. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ 9495050552 എന്ന അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പറില്‍ നല്‍കാന്‍ ശ്രമിക്കാം
Income Tax E Filing സൈറ്റില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്‍ വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഈ വര്ഷം ലഭിച്ചത് മൂലം വന്ന അധിക ടാക്സ് കുറയ്ക്കാനുള്ള റിലീഫ്) ലഭിക്കുന്നതിന് റിട്ടേണ് E Filing നടത്തുന്നതിനു മുമ്പായി E Filing പോര്ട്ടലില് 10 E ഫോം തയ്യാറാക്കി submit ചെയ്യണം. ഇത് ചെയ്യാതെ Section 89(1) പ്രകാരമുള്ള റിലീഫ് Income Tax Department അനുവദിക്കുന്നില്ല.
കൂടുതല്‍ വായനക്കും PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനും CLICK HERE