ആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അവന്‍ പോയി മേയട്ടെ . വിഷയം വരുമാന നികുതിയെപ്പറ്റിവുമ്പോള്‍ അങ്ങനെ വെറുതെ വിടാനൊക്കില്ലല്ലോ. ആടിനെ പട്ടിയാക്കുന്ന കാലവുംകൂടെയാകുമ്പോള്‍ ഒന്ന് കരുതുന്നത് നല്ലതാണ്. സര്‍ക്കാര്‍ ജീവനക്കാരനായ ഒരുവന്‍ വരുമാനം വെളിപ്പെടുത്തുന്ന കാര്യത്തില്‍ ഏതായാലും ഹരിശ്ചന്ദ്രന് തുല്യക്കാരനായിരിക്കും . അവനു മറയ്ക്കാനൊന്നുമില്ലല്ലോ. “സ്ഫടികസ്പുടസ്പഷ്ടം” എന്നേതോ പഹയന്‍ വിശേഷിപ്പിച്ചതുപോലെ സുതാര്യമാണവന്റെ മനവും കനവും. മാസം തോറും അണ- പൈ വ്യത്യാസമില്ലാതെ കൃത്യമായി വരുമാന നികുതി ശമ്പളത്തില്‍ നിന്നും അടച്ചുപോരുന്നവന്റെ മെക്കട്ട് കേറേണ്ട ആവശ്യം വരുമാനനികുതി വകുപ്പിന് ഇല്ലേ ഇല്ല എന്നതും ശരി. പിന്നെ എന്തിനാണ് ടാക്സ് ഒരു ഭീകര ജീവിയായി അവന്റെ മുന്നില്‍ വന്നേക്കാം എന്ന്‍ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത്? ഇവിടെ ഒരു ‘ഉളുക്ക് ‘ പ്രശ്നം ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതാണ് പ്രശ്നം.
ഈ ലേഖനത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ PDF ല്‍ വായിക്കാന്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക (താങ്കളുടെ അഭിപ്രായങ്ങള്‍ babuvadukkumchery@gmail.com ല്‍ മെയില്‍ ചെയ്താലും )